ആന്തൂറിലെ പ്രവാസി സംരംഭകന്റെ ആത്മഹത്യ: കോണ്‍ഗ്രസ് പ്രതിരോധ കൂട്ടായ്മ ജൂലൈ അഞ്ചിന്

0

ആന്തൂരിലെ പ്രവാസി സംരംഭകനായ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ക്രിമിനല്‍ കേസെടുത്ത് അന്വേഷണിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ജൂലൈ അഞ്ചിന് വയനാട് കലക്ട്രേറ്റിന് മുമ്പില്‍ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. ഒരു ഭാഗത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നിര്‍ ജീവമാക്കാനുള്ള നീക്കവും മറുഭാഗത്ത് തങ്ങളുടെ ആധിപത്യത്തില്‍ ജനദ്രോഹ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന സി പി എം നിലപാടിനെതിരെ കൂടിയാണ് ഈ പ്രതിഷേധം. സംസ്ഥാനത്തെ മുഴുവന്‍ കലക്ട്രേറ്റുകള്‍ക്ക് മുമ്പിലും നടക്കുന്ന പരിപാടി വയനാട്ടില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കള്‍ പ്രതിരോധ കൂട്ടായ്മയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.

error: Content is protected !!