അമ്പലവയല്‍ കൊളഗപ്പാറ റോഡില്‍ സെന്റ് മാര്‍ട്ടിന്‍ ആശുപത്രിക്ക് മുന്നിലെ ഉണങ്ങിയ യൂക്കാലിപ്സ് മരം അപകടഭീഷണിയുയര്‍ത്തുന്നു. ഏത് നിമിഷവും നിലംപതിക്കുമെന്ന നിലയില്‍ റോഡിലേക്ക് ചാഞ്ഞാണ് മരം നില്‍ക്കുന്നത്. സ്വകാര്യ ബസുകളടക്കം പ്രതിദിനം നൂറ് കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന പ്രധാന പാതയോരത്താണ് ഉണങ്ങി ദ്രവിച്ച മരം നില്‍ക്കുന്നത്. മരത്തിന്റെ ഉണങ്ങിയ ശിഖരങ്ങള്‍ പലപ്പോഴും പൊട്ടി വീഴാറുണ്ട്. മഴ ശക്തമായാല്‍ ഈ മരം വീഴാന് സാധ്യതയേറെയാണെന്ന് നാട്ടുകാര്‍ പറയുന്നു. എത്രയും വേഗം മരം മുറിച്ച് മാറ്റാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.