മാണ്ടാട് ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നു

0

മുട്ടില്‍ ഗ്രാമപഞ്ചായത്ത് മാണ്ടാട് വാര്‍ഡില്‍ ഉപതിരഞ്ഞുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. യുഡിഎഫ് അംഗമായിരുന്ന മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.എം നജീബിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത.്

പുല്‍പ്പാടി അബ്ദുള്ള എല്‍ഡിഎഫ്

കൊട്ടേക്കാരന്‍ മൊയ്തീന്‍ യുഡിഎഫ്

ആറ്റുപുറത്ത് ഗോവിന്ദന്‍ ബിജെപി.

അബ്ദുള്‍ കരീം എസ് ടിപി ഐ,സണ്ണി കക്ഷി രഹിതന്‍ എന്നിവരാണ് ഇന്ന് ജനവിധി തേടുന്നത്.
1556 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്. മാണ്ടാട് ഗവ എല്‍പി സ്‌കൂളിലും ധനം ഹയര്‍സെക്കണ്ടറി സ്‌കൂളിലും രണ്ട് ബൂത്തുകളിലായാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ കക്ഷിരഹിതനായി മത്സരിച്ച് ജയിച്ച് നജിം ആദ്യം എല്‍ഡി എഫ് മായും പിന്നീട് യുഡിഎഫ് മായും സഹകരിച്ച് നിലപാടുകളെടുത്തത് കമ്മീഷന്‍ നജീമിനെ അയോഗ്യനാക്കുന്നതിലേക്ക് നയിച്ചു. ആകെയുള്ള 19 വാര്‍ഡുകളില്‍ 9 എല്‍ഡിഎഫ് 9 യുഡിഎഫ് നിലയിലാണ് ഇപ്പോള്‍ കക്ഷിനില. ഈ തിരഞ്ഞെടുപ്പ് ആര്‍ക്ക് അനുകൂലമാകുമെന്നതനുസരിച്ച് പഞ്ചായത്ത് ഭരണം തീരുമാനിക്കും നാളെ കാലത്ത് 10 മണിക്കാണ് വോട്ടെണ്ണല്‍. 11 മണിയോടെ ഫലം അറിയാന്‍ കഴിയും.

Leave A Reply

Your email address will not be published.

error: Content is protected !!