ലൈസന്‍സുകള്‍ ഉടമകള്‍ക്ക് നേരിട്ടെത്തിക്കാന്‍ തീരുമാനം

0

ബത്തേരി നഗരസഭയില്‍ ലൈസന്‍സുകള്‍ ഉടമകള്‍ക്ക് നേരിട്ടെത്തിക്കും. കൃത്യമായ രേഖകളോടുകൂടി അപേക്ഷ നല്‍കുന്നവര്‍ക്കാണ് ഈ സേവനം ലഭ്യമാകുക. ജില്ലയില്‍ ആദ്യമായിട്ടാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഇത്തരമൊരു സേവനം നടപ്പാക്കുന്നത്.നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചുമതലപ്പെടുത്തിയ ജീവനക്കാര്‍ ലൈസന്‍സുമായി സ്ഥാപനങ്ങളില്‍ എത്തി ഉടമസ്ഥര്‍്ക്ക് കൈമാറും. ഇതിന് പുറമെ നഗരസഭ പരിധിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താനും ഇവര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.കൃത്യമാ രേഖകള്‍ നല്‍കിയാല്‍ നഗരസഭ ജീവനക്കാര്‍ ലൈസന്‍സ് സ്ഥാപനങ്ങളില്‍ നേരിട്ട് എത്തിക്കും. പുതിയ ലൈസന്‍സിന് അപേക്ഷിച്ചവര്‍ക്കും പുതുക്കുന്നവര്‍ക്കും നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചുമതലപ്പെടുത്തിയ ജീവനക്കാര്‍ ലൈസന്‍സുമായി സ്ഥാപനങ്ങളില്‍ എത്തി ഉടമസ്ഥര്‍്ക്ക് കൈമാറും.

Leave A Reply

Your email address will not be published.

error: Content is protected !!