രാത്രികാലങ്ങളില്‍ ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടങ്ങളില്‍ നഗരസഭ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടി.ടൗണിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 12 കടകളില്‍ നിന്നാണ് പഴകിയ ഭക്ഷണം വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പിടികൂടിയത്കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുമെന്ന് നഗരസഭ.മാനിക്കുനി കോണ്‍വെന്റിന് എതിര്‍വശം അസംപ്ഷന്‍ ജംഗ്ഷന്‍, നാഗരസഭ ഓഫീസ് പരിസരം, ചുങ്കം ജംഗ്ഷന്‍, ചുങ്കം ബസ്റ്റാന്റ്, എം ജി റോഡ്, എന്നിവിടങ്ങളില്‍ രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളില്‍ നിന്നുമാണ് പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയത്.നഗരസഭ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടി കച്ചവടഉടമകള്‍ക്ക് നഗരസഭ നോട്ടീസ് നല്‍കി.ഇവരില്‍ നിന്നും പിഴ ഈടാക്കുമെന്നും ഇത്തരത്തിലുള്ള വില്‍പ്പനയും ഫുട്പാത്തിന് മുകളിലുള്ള വില്‍പ്പനയും അനുവദിക്കില്ലന്നും നഗരസഭ ചെയര്‍മാന്‍ ടി എല്‍ സാബു പറഞ്ഞു. പരിശോധനക്ക നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ റ്റി തുളസീധരന്‍, ജെ എച്ച് ഐമാരായ ബി മനോജ്, പി എസ് സുധീര്‍, ഹര്‍ഷന്‍ ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.