ബംഗ്ലൂരൂ ദേശീയ പാതയില്‍ വീണ്ടും കവര്‍ച്ച.

0

നായ്ക്കട്ടി സ്വദേശിയായ ഡ്രൈവറെ മര്‍ദ്ധിച്ച് നാലംഗ സംഘം പണം കവര്‍ന്നു.നെടുംകണ്ടംപുറായില്‍ ഉസ്മാന്‍(46)നെയാണ് നാലംഗം സംഘം ആക്രമിച്ച് പണം തട്ടിയത്.ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തന്റെ ഗുഡ്‌സ് വാഹനത്തില്‍ ബംഗ്ലൂരിവില്‍ നിന്നും പഴയ ഫ്‌ളക്‌സുമായി നാട്ടിലേക്ക് തിരിച്ച ഉസ്മാനെ ബിഡിജിക്ക് സമീപം വച്ചാണ് ഓട്ടോറിക്ഷയില്‍ എത്തിയ നാലംഗ സംഘം ആക്രമിച്ച് പണം കവര്‍ന്നത്. കര്‍ണ്ണാടകയില്‍ വീണ്ടും മലയാളികളുടെ വാഹനം ആക്രമിച്ച് പണം കവരുന്ന സംഭവം തുടരുന്നവെന്നതിന്റെ ഒടുവിലത്തെ തെളിവാണ് കഴിഞ്ഞദിവസം നായ്ക്കട്ടി സ്വദേശിയായ നെടുംകണ്ടംപുറായില്‍ ഉസ്മാന്‍(46)നെ നാലംഗം സംഘം ആക്രമി്ച്ച് പണം തട്ടിയത്.ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തന്റെ ഗുഡ്‌സ് വാഹനത്തില്‍ ബംഗ്ലൂരിവില്‍ നിന്നും പഴയ ഫ്‌ളക്‌സുമായി നാട്ടിലേക്ക് തിരിച്ച ഉസ്മാനെ ബിഡിജിക്ക് സമീപം വച്ചാണ് ഓട്ടോറിക്ഷയില്‍ എത്തിയ നാലംഗ സംഘം ആക്രമിച്ച് പണം കവര്‍ന്നത്. സംഭവത്തെ കുറിച്ച് ഉസ്മാന്‍ പറയുന്നതിങ്ങനെ; ബിഡിജി്ക്കും രാംനാഗറിനും ഇടയില്‍ താന്‍ വാഹനംനിറുത്തി മൂത്രമൊഴിക്കുന്നതിന്നായി പുറത്തിറങ്ങി. പെട്ടന്ന് ഒരു ഓട്ടോറിക്ഷ വന്ന് തന്റെ വാഹനത്തിന് സമീപം നിറുത്തി.തുടര്‍ന്ന ഓട്ടോറിക്ഷിയില്‍ നിന്നും പുറത്തിറങ്ങിയ ഒരാളെത്തി വെള്ളംചോദിച്ചു.തന്റെ കൈവശമുള്ള വെള്ളം കുടിക്കാന്‍ പറ്റില്ലന്ന് അറിയിച്ചപ്പോള്‍ കൈയ്യുള്ള വെള്ളംമതിയെന്നും വാഹനത്തില്‍ ഒഴിക്കാനാണന്നും പറഞ്ഞു.ഇതിനിടയില്‍ രണ്ട് പേരുംകൂടി തന്റെ വാഹനത്തിന്റെമുന്നിലെത്തി.ഇതോടെ സംശയം തോന്നി ഉടന്‍ തന്റെ വാഹനത്തില്‍ കയറി.എന്നാല്‍ വാഹനം തടഞ്ഞ് മൊബൈല്‍ഫോണും പോക്കറ്റില്‍ നിന്നും പണവും എടുത്തു. ഇതിനിടിയില്‍ നാലംഗസംഘം തന്നെ മര്‍ദ്ധിക്കാനും ആരംഭി്ച്ചു. അക്രമിസംഘം ഷര്‍ട്ടിന്റെ പോക്കറ്റിലെ പണം അപഹരിക്കുന്നതിന്നിടയില്‍ തന്റെ പാന്റ്‌സിന്റെ പോക്കറ്റിലുണ്ടായിരുന്ന 35000 രൂപ വാഹനത്തിന്റെ സീറ്റിന്റെ അടിയിലേക്ക് ഇട്ടു. എന്നാല്‍ അക്രമിസംഘം വാഹനവുംപരിശോധിച്ച് ആപണവും അപഹരിച്ചു.കൂടാതെ ജാക്കിലിവര്‍ വച്ച് തന്നെ മര്‍ദ്ധിക്കുകയും തലക്ക് അടിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയതുകൊണ്ട് രക്ഷപ്പെടുകയാണുണ്ടായതെന്നും ഉസ്മാന്‍ പറഞ്ഞു.തന്റെ പേഴ്‌സും മറ്റും പണം എടുത്തതിനുശേഷം സംഘം വലിച്ചെറിഞ്ഞു. പിന്നീട് കരഞ്ഞ് പറഞ്ഞാണ് അക്രമി സംഘത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും ഉസ്മാന്‍ പറഞ്ഞു. അക്രമിസംഘം അവിടെനിന്നും പോയതിനുശേഷം അതിലെ വന്നവാഹനങ്ങള്‍ക്ക് രക്ഷക്കായി കൈനീട്ടിയെങ്കിലും ആരും വാഹനം നിറുത്തിയില്ല.പിന്നീട് മണിക്കൂറിനുശേഷം താന്‍തന്നെ വാഹനമോടിച്ച് 10കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ഒരു ഹോട്ടല്‍ കാണുകയും അവിടെ കയറി വിവരം അറിയിക്കുകയുമായിരുന്നു. അവരുടെ സഹായത്താല്‍ രാംനഗര്‍ റൂറല്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിക്കുകയായിരുന്നുവെന്നും സംഭവത്തില്‍ അക്രമി സംഘത്തിലെ ഒരാളെ പ്രദേശത്തെ ജനങ്ങള്‍ പിടികൂടി പൊലീസിനെ എല്‍പ്പിക്കുകയും ചെയ്താതായി ഉസ്മാന്‍ പറഞ്ഞു.സംഭവത്തിനുശേഷം പൊലീസ് സ്റ്റേഷന്‍ നടപടിയും കഴിഞ്ഞ് ബുധനാഴ്ച ഉച്ചയോടെയാണ് ഉസ്മാന്‍ വീ്ട്ടിലെത്തിയത്. ജാക്കിലിവറുകൊണ്ടുള്ള അടിയേറ്റ് ഉസ്മാന്റെ കൈപ്പത്തിക്ക് പരുക്കേറ്റിട്ടുണ്ട്. ബംഗ്ലൂരുവിലേക്ക ലോഡെടുക്കുന്നതിന്നും ഇറക്കുന്നതിന്നുമായി പോകുന്ന മലയാളികളുടെ വാഹനങ്ങള്‍ ആക്രമിച്ച് പണം കവരുകയും ജീവന്‍ അപായപ്പെടുത്തുന്നതും കൂടിവരുകയാണ്.ഇതിനു ശാശ്വത പരിഹാരം ഇരുസംസ്ഥാനങ്ങളിലെയും ഭരണകൂടങ്ങള്‍ ഇടപ്പെട്ട് ചര്‍ച്ചചെയ്ത് ആക്രമി സംഘത്തെ അമര്‍ച്ചചെയ്യണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!