കുടുംബശ്രീ സ്മൃതി പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഞാറ്റുവേല അഗ്രിഫെസ്റ്റിന് തുടക്കമായി.കല്‍പ്പറ്റ വിജയപമ്പ് പരിസരത്ത് നടക്കുന്ന അഗ്രി ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു.ജൂണ്‍ 25 മുതല്‍ 29 വരെ സംഘടിപ്പിക്കുന്ന അഗ്രിഫെസ്റ്റില്‍ കാര്‍ഷിക പ്രദര്‍ശനവും വിപണനവും ഒരുക്കിയിട്ടുണ്ട്. പാരമ്പര്യ വിത്തിനങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, കാര്‍ഷിക മാതൃകകള്‍, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജെ.എല്‍.ജി യൂണിറ്റുകളില്‍ നിന്നാണ് പച്ചക്കറികളും മറ്റ് ഔഷധസസ്യങ്ങളുമെല്ലാം പ്രദര്‍ശനത്തിനായി എത്തിച്ചിരിക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ സഹകരണേത്താടെ നടക്കുന്ന അഗ്രി ഫെസ്റ്റില്‍ വ്യത്യസ്ഥതരം മീനുകളും പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. കുടുംബശ്രീ ജില്ലാ മിഷ3 കോര്‍ഡിനേറ്റര്‍ പി. സാജിത, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ കെ.പി ജയചന്ദ്ര3, കെ.എ ഹാരിസ്, കെ.ടി മുരളി, കുടുംബശ്രീജില്ലാ പ്രോഗ്രാം മാനേജര്‍ പി.വി ആരതി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.