പ്രളയ സഹായം ലഭിച്ചില്ല ഓഫീസുകള്‍ കയറിയിറങ്ങി കുടുംബങ്ങള്‍
പ്രളയം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രളയക്കെടുതിയുടെ അടയാളങ്ങളായി തൊണ്ടര്‍നാട് പഞ്ചായത്തിലെ നിരവധി കുടുംബങ്ങള്‍.കണ്ടത്തുവയല്‍,മക്കിയാട് പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായത്തിനായി ഇന്നും ഓഫീസുകള്‍ കയറിയിറങ്ങുന്നത്. പലര്‍ക്കും ആദ്യം നല്‍കിയ പതിനായിരം രൂപ പോലും ലഭിച്ചിട്ടില്ല.അനര്‍ഹരായ പലരും ആനുകൂല്യം കൈപ്പറ്റിയതായി പരാതി ഉയരുമ്പോഴും അര്‍ഹരായ നിരവധി പേര്‍ അധികൃതരുടെ കനിവുതേടുകയാണ്.മഴ തുടങ്ങിയതോടെ വീണ്ടും മണ്ണിടിയുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍