അമ്പലവയലിലെ പപ്പാസ് ബേക്കറിയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 450 പാക്കറ്റ് ഹാന്‍സ് എക്സൈസ് സംഘം പിടികൂടി.ലോക ലഹരി വിരുദ്ധ ദിനാചരണത്തില്‍ പങ്കെടുക്കാനെത്തിയ എക്സൈസ് സംഘത്തിന് വിദ്യാര്‍ത്ഥികള്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബേക്കറിയില്‍ നിന്ന് ഹാന്‍സ് പിടികൂടിയത്. സംഭവത്തില്‍ ബേക്കറി ഉടമ ഇരുളം, താഴത്തങ്ങാടി രണ്ടാം നമ്പര്‍ ഭാഗം,പുല്ലംതാനിക്കല്‍, പി.വി.വിശാഖിനെ എക്സൈസ് അറസ്റ്റ് ചെയ്തു.പിടികൂടിയ ഹാന്‍സിന് കരിഞ്ചന്തയില്‍ പതിനെട്ടായിരത്തോളം രൂപ വിലവരുമെന്ന് എക്സൈസ് അറിയിച്ചു.
പിടിയിലായ വൈശാഖ് സമാന കേസില്‍ നേരത്തെ പിടിയിലായിട്ടുണ്ട്.പഞ്ചായത്തും എക്സൈസും പോലീസും ആരോഗ്യവകുപ്പും പലതവണ താക്കീത് നല്‍കിയിട്ടും നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് വില്‍പ്പന തുടരുകയായിരുന്നു. വിദ്യാര്‍ത്ഥികളെയും യുവാക്കളേയും കേന്ദ്രീകരിച്ചാണ് പ്രധാനമായും ഹാന്‍സ് വില്‍പ്പന നടത്തിയിരുന്നത്. ബത്തേരി എക്സൈസ് ഇന്‍സ്പെക്ടര്‍ വി ആര്‍ ജനാര്‍ദ്ദനന്‍, അസി.ഇന്‍സ്പെക്ടര്‍ വി.കെ മണികണ്ഠന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ജി.അനില്‍കുമാര്‍,വിആര്‍ ബാബുരാജ്, സിഇഒമാരായ പിആര്‍ വിനോദ്കുമാര്‍, എം.സോമന്‍, കെ.കെ സുധീഷ്, വനിത സിഇഒമാരായ എംജെ ജലജ, കെ.പൗര്‍ണ്ണമി, ഇവി വിജിത എന്നിവരടങ്ങുന്ന സംഘമാണ് ഹാന്‍സ് വില്‍പ്പന പിടികൂടിയത്.