വയനാടിന്റെ വികസന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ യോഗം

0

വയനാട് മണ്ഡലത്തിന്റെ വികസന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ വെള്ളിയാഴ്ച യോഗം ചേരും.ഇതിനായി മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കളെ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.വയനാട്,മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള നിയോജക മണ്ഡലം ഭാരവാഹികളും ജില്ലാ ഭാരവാഹികളുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇവരെ കൂടാതെ ആര്യാടന്‍ മുഹമ്മദ്, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.മെഡിക്കല്‍ കോളജ് നിര്‍മ്മാണം, രാത്രി യാത്രാ നിരോധനം,കാര്‍ഷിക പ്രശ്‌നങ്ങള്‍,ബദല്‍ പാത, റെയില്‍ പാത നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.ഒമ്പത് പേരാണ് വയനാട് ജില്ലയില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. കൂടാതെ മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കും ക്ഷണമുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!