കമ്പളക്കാട് ടൗണില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. ഓട്ടോറിക്ഷ പൂര്‍ണമായി കത്തി നശിച്ചു. കമ്പളക്കാട്ടെ ഫസല്‍ ഹബീബിന്റെ കെ.എല്‍ 12 എം 2445 രജിസ്ട്രേഷന്‍ നമ്പറിലുള്ള ഓട്ടോയാണ് കത്തിയത്. ഷോട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. കമ്പളക്കാട് കെല്‍ട്രോണ്‍ വളവിനടുത്തുവെച്ചായിരുന്നു അപകടം. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരന്‍ ഇറങ്ങി ഓടി. കല്‍പ്പറ്റ ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ കെ.എം ജോണിയുടെ നേതൃത്വത്തില്‍ അഗ്‌നിശമനസേനയെത്തി തീകെടുത്തി. കമ്പളക്കാട്ട് ഏറെനേരം വാഹനഗതാഗതം മുടങ്ങി.
Sign in
Sign in
Recover your password.
A password will be e-mailed to you.