ബാങ്കേഴ്സ് സമിതിയുടെ നിലപാട് ധിക്കാരപരം: പി എം ജോയി

0

സംസ്ഥാനത്ത് കര്‍ഷകര്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന ഈ സമയത്ത് വായ്പ മുടങ്ങിയാല്‍ പോലും ജപ്തി ചെയ്യുമെന്ന് പറയുന്ന സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ നിലപാട് ധിക്കാരപരമെന്ന് കാര്‍ഷിക പുരോഗമന സമിതി സംസ്ഥാന ചെയര്‍മാന്‍ പി എം ജോയി. കുത്തകകളുടെ കോടികണക്കിന് കടങ്ങള്‍ എഴുതിതള്ളാന്‍ തിടുക്കം കാട്ടുന്ന ബാങ്കുകള്‍ സാധാരണ കര്‍ഷകന്റെ പക്ഷം ചേരാന്‍ തയ്യാറാകുന്നില്ല. മൊറട്ടോറിയം കാലാവധി ഡിസംബര്‍ വരെ നീട്ടാന്‍ റിസര്‍വ്വ് ബാങ്ക് തയ്യാറാവണം. കഴിഞ്ഞ പ്രളയം ജനജീവിതത്തെ താറുമാറാക്കി. ഉല്‍പ്പന്നങ്ങള്‍ക്കുള്ള വിലയിടിവും വിളനാശവും കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്. ആകെ വിലയുള്ളത് ഇഞ്ചിക്കും ഏലത്തിനുമാണ്. ഇതിന്റെ ഗുണം സാധാരണ കര്‍ഷകന് ലഭിക്കുന്നില്ല. ഈ അവസ്ഥയില്‍ ജപ്തി നടപടികളുമായി ബാങ്കുകള്‍ മുന്നോട്ട് വന്നാല്‍ തടയുമെന്നും പി എം ജോയി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!