ഇന്ത്യന്‍ എയര്‍ഫോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

0

ജൂലൈ ഒന്ന് മുതല്‍ പതിനഞ്ച് വരെ അപേക്ഷിക്കാം. 2020 ഫെബ്രുവരിയില്‍ നടക്കുന്ന എയര്‍ ഫോഴ്‌സ് റിക്രൂട്ട്‌മെന്റിന് വേണ്ടിയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി എയര്‍ ഫോഴ്‌സ് അധികൃതര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂലൈ ഒന്നുമുതല്‍ ജൂലൈ 15 വരെയാണ് ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ സമര്‍പ്പിക്കേണ്ടത്. www. airmenselection.cdac.in /www.careerindianairforce.cdac.in എന്നീ വെബ് സൈറ്റുകള്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 1999 ജൂലൈ19 നും 2003 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. എയര്‍ മാന്‍ ഗ്രൂപ്പ് എക്‌സ് , എയര്‍ മാന്‍ ഗ്രൂപ്പ് വൈ എന്നീ തസ്തികകളിലേക്കാണ് നിയമനം. ഗ്രൂപ്പ് എക്‌സി ന് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ് എസ് എല്‍ സി / പ്ലസ് ടു പരീക്ഷകളില്‍ മാത്‌സ് ,ഫിസിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ 50 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടുകയൊ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ എന്‍ഞ്ചിനിയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലൊ പോളിടെക്‌നിക്കില്‍ 50 ശതമാനത്തിന് മുകളിലൊ മാര്‍ക്ക് നേടിയവര്‍ക്കൊ അപേക്ഷിക്കാം. ഗ്രൂപ്പ് വൈ യില്‍ എസ് എസ് എല്‍ സി / പ്ലസ് ടു പരീക്ഷകളില്‍ സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ 50 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. കേരളത്തില്‍ കോഴിക്കോട് ,കണ്ണൂര്‍, കൊച്ചി ,തൃശൂര്‍, തിരുവനന്തപുരം എന്നീ അഞ്ച് കേന്ദ്രങ്ങളിലാണ് റിക്രൂട്ട് മെന്റ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്. കൊച്ചി ഓഫീസിലെ 0484 2427010 എന്ന നമ്പറിലോ മുകളില്‍ നല്‍കിയ വെബ്‌സൈറ്റുകളിലോ സന്ദര്‍ശിക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!