അല്‍കരാമ ഡയാലിസ് സെന്റര്‍ യാഥാര്‍ത്ഥ്യമായി ഒരു ദിവസം 30 പേര്‍ക്ക് വരെ ഡയാലിസിസ്
പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി വെള്ളമുണ്ടയില്‍ അല്‍ കരാമ ഡയാലിസിസ് സെന്ററിന്റെയും സ്‌പെഷ്യല്‍ സ്‌കൂളിന്റെയും ഉദ്ഘാടനം നടന്നു. നിര്‍ദനരായ നൂറുകണക്കിന് കിഡ്‌നി രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് നടത്തുന്ന ജില്ലയിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചത് പ്രമുഖ വ്യക്തികള്‍.ഒരു ദിവസം 30 പേര്‍ക്ക് വരെ ഡയാലിസിസ് ചെയ്യാന്‍ പറ്റുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ഡയാലിസിസ് സെന്റര്‍ ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് മുതല്‍ക്കൂട്ടാകും.
വര്‍ഷങ്ങളായി മികച്ച രീതിയില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വെള്ളമുണ്ട പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, വടകര തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പൂര്‍ണ സഹകരണത്തോടെയാണ് വരും ദിവസങ്ങളില്‍ ഡയാലിസിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.സെന്റര്‍ തുടര്‍ നടത്തിപ്പിലുള്ള തുക നാല് പഞ്ചായത്തുകളില്‍ നിന്നും രൂപീകരിച്ച കമ്മിറ്റികള്‍ ഇതിനോടകം സ്വരൂപിച്ചു തുടങ്ങി. പ്രവാസി വ്യവസായികളുടെയും പ്രമുഖ വ്യക്തികളുടെയും സഹായങ്ങളും ലഭ്യമാകും. വൃക്കരോഗികള്‍ ഏറെയുള്ള ജില്ലയില്‍ ഏറെ ആശ്വാസകരമാകും ഈ സെന്റര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ഇന്റര്‍നാഷണല്‍ നിലവാരം പുലര്‍ത്തുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.