തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഹരിത കേരളം മിഷന്‍ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 21 ന് രാവിലെ 11നു കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ വൃദ്ധസദനം പരിസരത്ത് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്യും. സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് മുഖ്യപ്രഭാഷണം നടത്തും.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവരിലൂടെ മനുഷ്യനിര്‍മിത കൃത്രിമവനമായ പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അരസെന്റ് മുതല്‍ വിസ്തീര്‍ണ്ണത്തില്‍ വരെ ഇത്തരം പച്ചത്തുരുത്തുകള്‍ നിര്‍മിക്കാം. പ്രാദേശികമായി ലഭിക്കുന്ന തണല്‍ മരങ്ങള്‍, ഫലവൃക്ഷങ്ങള്‍, പൂമരങ്ങള്‍, ഔഷധസസ്യങ്ങള്‍ തുടങ്ങിയവ പച്ചത്തുരുത്തില്‍ നട്ട് പരിപാലിക്കാം.ഹരിത കേരളം മിഷന്റെ ‘വെള്ളം വൃത്തി വിളവ്’ എന്നീ ആശയങ്ങളുമായി പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ സ്വദേശിയും മീനങ്ങാടി ഗവ ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയുമായ പുണ്യ സന്തോഷിനെ മിഷന്‍ അംബാസിഡറായി ചടങ്ങില്‍ പ്രഖ്യാപിക്കും
Sign in
Sign in
Recover your password.
A password will be e-mailed to you.