കുട്ടിക്കള്‍ക്കെതിരെയുള്ള അതിക്രമ പരാതികള്‍ സ്വീകരിക്കാന്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ജില്ലയിലെത്തുന്നു. ജൂലൈ 12 ന് രാവിലെ 10ന് കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ കമ്മീഷന്‍ സിറ്റിങ്ങ് നടത്തും.രാവിലെ 9 മുതല്‍ രജിസ്ട്രേഷന്‍ തുടങ്ങും. കുട്ടികള്‍, രക്ഷിതാക്കള്‍, സംരക്ഷകര്‍, കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, സന്നദ്ധസംഘടനകള്‍ എന്നിവര്‍ക്ക് കമ്മീഷനില്‍ നേരിട്ട് പരാതി നല്‍കാം. സ്‌കൂള്‍ കുട്ടികള്‍, ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍, ഹോസ്റ്റലിലോ മറ്റേതെങ്കിലും വിദ്യാഭ്യാസ, ട്രെയിനിങ് ആവശ്യങ്ങള്‍ക്കോ വേണ്ടി വിവിധയിടങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ തുടങ്ങിയവര്‍ക്ക് നേരിട്ടോ മറ്റുള്ളവര്‍ മുഖേനയോ പരാതികള്‍ നല്‍കാം. താഴെ പറയുന്ന വിവിധ വിഷയങ്ങളിലും പരാതികള്‍ നല്‍കാം.
* അപകടകരമായ തൊഴിലിടങ്ങളിലും, ഗാര്‍ഹിക ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍.
* നഷ്ടപരിഹാരമോ അര്‍ഹമായ സാമ്പത്തിക സഹായമോ ലഭിക്കാതിരിക്കുന്ന കുട്ടികള്‍.
* ബാലവേലയില്‍ നിന്നും രക്ഷപെടുത്തിയ കുട്ടികളുടെ പുനരധിവാസം.
* വഴിയോരങ്ങളില്‍ കച്ചവടത്തിലേര്‍പ്പെട്ട കുട്ടികള്‍.
* ആസിഡ് ആക്രമണത്തിന് വിധേയരായവര്‍.
* മാതാപിതാക്കള്‍, രക്ഷിതാക്കള്‍, അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലുമൊപ്പം ഭിക്ഷയെടുക്കുന്ന കുട്ടികള്‍.
* നിര്‍ബന്ധിത ഭിക്ഷാടനം.
* ശാരീരിക ദുരുപയോഗം, കൈയ്യേറ്റം, ഉപേക്ഷിക്കല്‍, അവഗണന എന്നിവ നേരിടുന്ന കുട്ടികള്‍.
* ഗാര്‍ഹിക പീഡനത്തിനിരയായ കുട്ടികള്‍.
* എച്ച്.ഐ.വി ബാധിതരായതിന്റെ പേരില്‍ വിവേചനം നേരിടുന്ന കുട്ടികള്‍.
* പോലീസ് മര്‍ദ്ദനത്തിന് ഇരയാക്കപ്പെട്ട കുട്ടികള്‍.
* ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ ദുരുപയോഗം, മോശമായ ഇടപെടല്‍ നേരിടുന്ന കുട്ടികള്‍.
* ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ നിന്നും മറ്റും വില്‍ക്കപ്പെടുന്ന കുട്ടികള്‍
* നിയമ വിരുദ്ധമായി ദത്ത് നല്‍കപ്പെട്ടവര്‍.
* കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം.
* വില്‍ക്കപ്പെടുന്ന കുട്ടികള്‍..
* അവഗണനയാല്‍ മരണപ്പെടുന്ന കുട്ടികള്‍
* തട്ടിക്കൊണ്ടുപോകല്‍.
* കാണാതായ കുട്ടികള്‍.
* ആത്മഹത്യ.
* ഇലക്ട്രോണിക്ക്, സാമൂഹ്യ, അച്ചടി മാധ്യമങ്ങളിലൂടെ അവകാശ ലംഘനം നേരിടുന്ന കുട്ടികള്‍.
* സമീപത്ത് സ്‌കൂള്‍ പ്രവര്‍ത്തിക്കാത്തതും ഭൗതിക സാഹചര്യങ്ങളുടെ അഭാവവും.
* സ്‌കൂളുകളിലെ ശാരീരിക ശിക്ഷയും ദുരുപയോഗവും
* തലവരിപ്പണം ഈടാക്കുന്നതുമായി ബന്ധപ്പെട്ട്.
* സ്‌കൂള്‍ പ്രവേശനം നിരസിക്കല്‍.
* ശാരീരിക വൈകല്യവുമായി ബന്ധപ്പെട്ട പരാതി.
* വിവേചനം.
* എന്‍.സി.ഇ.ആര്‍.ടി, എസ്.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളുടെ അഭാവം
* അക്കാദമിക് അധികൃതര്‍ പാഠ്യപദ്ധതികളും മൂല്യ നിര്‍ണ്ണയവും കൃത്യമായി നടത്താത്ത അവസ്ഥ.
* വിദ്യാലയ പരിസരം ദുരുപയോഗം ചെയ്യല്‍.
* സ്‌കൂള്‍ അടച്ച് പൂട്ടല്‍, സ്‌കൂള്‍ കെട്ടിടം ഏറ്റെടുക്കല്‍ എന്നിവയ്ക്ക് ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതിരിക്കല്‍.
* ലൈംഗികാതിക്രമം
* ചികിത്സാ പിഴവ്, അവഗണന, അശ്രദ്ധ.
* ചികിത്സ നല്‍കാന്‍ കാല താമസം വരുത്തുക.
* നിഷ്‌ക്രിയത്വം.
* രോഗാവസ്ഥ.
* പോഷകാഹാര കുറവ്.
* സ്‌കൂള്‍ ഉച്ച ഭക്ഷണം.
* ലഹരി പദാര്‍ത്ഥങ്ങളുടെ ദുരുപയോഗം.
* വളര്‍ച്ചാ വൈകല്ല്യങ്ങള്‍ ഉള്ള കുട്ടികളുടെ പുനരധിവാസം.
എ.ഡി.എം. കെ അജീഷ് നോഡല്‍ ഓഫീസറായിരിക്കും. പരാതികള്‍ ജൂലൈ 10 വരെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി പി.ഒ, പിന്‍ 673591 എന്ന വിലാസത്തില്‍ നല്‍കണം.