വയനാട് വന്യജീവി സങ്കേതം കടുവാ സങ്കേതമായി പ്രഖ്യാപിക്കാന്‍ വനംവകുപ്പ് തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി കെ രാജു. സികെ ശശീന്ദ്രന്‍ എംഎല്‍എയുടെ സബ്മിഷനു മറുപടിയായി നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 344.53 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വയനാട് വന്യ ജീവി സങ്കേതം കടുവാ സങ്കേതമാക്കണമെന്ന ആവശ്യം 2012 ല്‍ ഉയര്‍ന്നതാണ്. കടുവകളുടെ എണ്ണം കൂടുതലുള്ളതിനാല്‍ ദേശിയ കടുവാ സംരക്ഷണ അതോറിറ്റി വയനാട് വന്യജീവി സങ്കേതം കടുവാ സങ്കേതമായി പ്രഖ്യാപിക്കണമെന്ന് നിര്‍ദ്ദേശം വെച്ചിരിരുന്നു. ഈ സാഹചര്യത്തിലാണ് ദേശിയ അതോറിറ്റിയുടെ നിര്‍ദ്ദേശത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് തേടി സി കെ ശശീന്ദ്രന്‍ എംഎല്‍എ സബ് മിഷന്‍ ഉന്നയിച്ചത്. നിലവില്‍ കടുവാ സങ്കേതങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള പരമ്പിക്കുളം പെരിയാര്‍ മേഖലകളിലെക്കാള്‍ കൂടുതല്‍ കടുവകള്‍ ഇപ്പോള്‍ വയനാട് ഉള്‍പ്പെടുന്ന കര്‍ണാടക-തമിഴ്‌നാട് എന്നിവിടങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന വന്യജീവി സങ്കേതത്തില്‍ ഉണ്ട്. ഇവിടെ 570 കടുവകളുണ്ടെന്നാണ് വ്യക്തമായത്. കടുവകളുടെ സാന്ദ്രത കൂടിയ മേഖലയായാണ് വയനാട് വന്യജീവി സങ്കേതം പരിഗണിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ വയനാടിനെ കടുവാ സങ്കേതമായി പ്രഖ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കേകള വനം വകുപ്പോ,സംസ്ഥാന ഗവണ്‍മെന്റോ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് മന്ത്രി കെ രാജു നിയമസഭയെ അറിയിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.