വെള്ളമുണ്ടയില്‍ മഞ്ഞപിത്തം പടരുന്നു നാട്ടുകാര്‍ ആശങ്കയില്‍

0

വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്നു.കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗം പിടിപെട്ടതായി നാട്ടുകാര്‍ പറയുന്നു.വെള്ളമുണ്ട എട്ടേനാലില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ സ്വകാര്യ ക്വാട്ടേഴ്‌സില്‍ 5 വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം മഞ്ഞപിത്തം പിടിപെട്ട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. രോഗം കണ്ടെത്തിയതിയില്‍ ഏറെയും കുട്ടികളിലാണെന്നത് അശങ്കയുണ്ടാക്കുന്നു.രോഗം പിടിപെടാനുള്ള കാരണം വ്യക്തമല്ല. ആരോഗ്യ വകുപ്പ് അതികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി.കിണറുകളിലെ ജലം ശേഖരിച്ച് പരിശോധനക്കയച്ചു.എട്ടേ നാല്‍, ഏഴേനാല്‍ തുടങ്ങിയ ഭാഗങ്ങളിലും മഞ്ഞപ്പിത്തം കണ്ടെത്തിയിരുന്നു. കണ്ടത്തുവയല്‍, മംഗലശ്ശേരി ഭാഗങ്ങളിലെ ആദിവാസി കോളനികളിലും, മഞ്ഞപ്പിത്തമടക്കമുള്ള പകര്‍ച്ചവ്യാധികള്‍ ബാധിച്ച രോഗികളുടെ എണ്ണം കൂടുന്നത് മുമ്പ് ആശങ്കയുയര്‍ത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് കോളറ വന്ന് ആദിവാസി മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ജലപരിശോധന നടത്തിയതില്‍ കിണര്‍ വെള്ളമടക്കം മലിനമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.പൊതു സ്ഥലത്തേയും വീടുകളിലേയും കുടിവെള്ള ശ്രോതസ്സുകള്‍ മലിനമായതാണ് ഇതിനു കാരണമെന്നും നാട്ടുകാര്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!