ക്ഷീര കര്‍ഷക സംഗമം നടത്തി

0

മാനന്തവാടി: മാനന്തവാടി ബ്‌ളോക്ക് ക്ഷീര കര്‍ഷക സംഗമവും തൃശ്ശിലേരി ക്ഷീരസംഘം ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ കം ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഹൈജീനിക്ക് മില്‍ക്ക് കളക്ഷന്‍ സെന്ററിന്റയും ഉദ്ഘാടനം തൃശ്ശിലേരി സെന്റ് ജോര്‍ജ്ജ് പാരിഷ് ഹാളില്‍ ഒ ആര്‍ കേളു എം എല്‍ എ നിര്‍വ്വഹിച്ചു. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ജോഷി ജോസഫ് പദ്ധതി വിശദീകരണം നടത്തി. ബ്‌ളോക്ക് പഞ്ചായത്തംഗങ്ങളായ തങ്കമ്മ യേശുദാസ്, എന്‍ എം ആന്റണി, തൃശ്ശിലേരി ക്ഷീരസംഘം പ്രസിഡണ്ട് വി വി രാമകൃഷ്ണന്‍, ഇ എം പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!