ജില്ലയിലെ ബാങ്കുകള്‍ 4517- കോടി രൂപ വായ്പ നല്‍കി

0

കല്‍പ്പറ്റ: ജില്ലയിലെ ബാങ്കുകള്‍കം 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിട്ട 4450-കോടിയുടെ സ്ഥാനത്ത് 4517- കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി വിലയിരുത്തി.ഇതില്‍ 4242- കോടി രൂപ മുന്‍ഗണനാ വിഭാഗത്തിലാണ് നല്‍കിയത്. കാര്‍ഷിക വായ്പയായി 2903- കോടി രൂപയും കാര്‍ഷികേതര വായ്പയായി 570 – കോടിയും മറ്റ് മുന്‍ഗണനാ വിഭാഗത്തില്‍ 769- കോടി രൂപയും അനുവദിച്ചു. ബാങ്കുകളുടെ നിക്ഷേപം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 5021- കോടി രൂപയില്‍ നിന്നും 11% വര്‍ദ്ധിച്ച് 5589- കോടി രൂപയായി ഉയര്‍ന്നു.ഇതേ കാലയളവില്‍ ബാങ്ക് വായ്പ 6014- കോടിയില്‍ നിന്നും 14% ശതമാനം വര്‍ദ്ധിച്ച് 6830 കോടിയിലേക്കുയര്‍ന്നു. വായ്പാ നിക്ഷേപ അനുപാതം 122 % ആണ്.ഇത് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്നതാണെന്ന് ബാങ്കിംഗ് സമിതി വിലയിരുത്തി.പ്രളയ ദുരിതാശ്വാസ പദ്ധതിയായ ആര്‍കെഎല്‍എസ് യു വ കുടുംബശ്രീ അംഗങ്ങള്‍ക്കായ് 25-കോടി നല്‍കിയതായി യോഗം അറിയിച്ചു.ഉജ്ജീവനപദ്ധതിയിലൂടെ നൂറോളം അപേക്ഷകര്‍ക്ക് 4-കോടിയോളം രൂപ അനുവദിച്ചു. നിക്ഷേപങ്ങള്‍ക്ക് ആനുപാതികമായി ബാങ്കുകള്‍ വായ്പ നല്‍കണമെന്ന് സി.കെ.ശശീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടന പ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചു. എ ഡി എം കെ .അജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍, കനറാ ബാങ്ക് കോഴിക്കോട് അസി.ജനറല്‍ മാനേജര്‍ മോഹനന്‍ കോറോത്ത്, ആര്‍ബിഐ – എല്‍ ഡി ഒ പി.ജി.ഹരിദാസ്, ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍ ജി.വിനോദ്, ഡെപ്യൂട്ടി ഡി പി ഒ കെ.പി.ഷാജു എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!