കല്‍പ്പറ്റ: ബേബിപോള്‍ സ്മാരക അവാര്‍ഡ് കെ.ജെ. ബേബിക്ക് സമ്മാനിച്ചു. ഗോത്ര വിഭാഗങ്ങള്‍ക്കിടയിലെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍, രചനകള്‍, കുട്ടികളുടെ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവ മുന്‍ നിര്‍ത്തി ബേബിപോള്‍ അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ 5001 രൂപയും ഫലകവുമടങ്ങിയ അവാര്‍ഡ് സാമൂഹ്യ പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ സമ്മാനിച്ചു. ജോസ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ശാന്തി ഗ്രാം ഡയറക്ടര്‍ എല്‍. പങ്കജാക്ഷന്‍ അനുസ്മരണ പ്രഭാഷണവും, ‘ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ സി.ആര്‍. നീലകണ്ഠന്‍ വാര്‍ഷിക പ്രഭാഷണവും നടത്തി. കെ.ജെ. ബേബി, ഫിലിപ്പോസ്.വി., സി.കെ. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.