വയോജനങ്ങള്‍ക്ക് അവഗണന

0

വയോജനങ്ങളെ അവഗണിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കര്‍ഷക വയോജനവേദി സംസ്ഥാന പ്രസിഡണ്ട് എന്‍ സുരേന്ദ്രന്‍. പുല്‍പ്പള്ളിയില്‍ കര്‍ഷക വയോജനവേദിയുടെ നേതൃത്വത്തില്‍ കൃഷിഭവന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്‍. പ്രളയത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാര തുക ഉടന്‍ വിതരണം ചെയ്യുക, വയോജനങ്ങളുടെ കടങ്ങള്‍ എഴുതിതള്ളുക, വന്യ മൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.മാര്‍ച്ചിന് മുന്നോടിയായി പുല്‍പ്പള്ളി ടൗണില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലി നടത്തി.കെ.പി ജോര്‍ജ് അദ്ധ്യക്ഷനായിരുന്നു. ബേബി കൈനിക്കുടി, തോമസ് ആര്യ മണ്ണില്‍ എം.എ.അഗസ്റ്റ്യന്‍ പൗലോസ്, പി.കെ.കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!