ആദിവാസികളുടെ ശ്മശാനഭൂമി സ്വകാര്യവ്യക്തി കൈയ്യേറി
ആദിവാസികളുടെ ശ്മശാനഭൂമി സ്വകാര്യവ്യക്തി കൈയേറിയതായി പരാതി.കയ്യേറിയ ഭൂമി തിരിച്ചുപിടിച്ച് സംരക്ഷണ മതില്‍ കെട്ടണമെന്ന ആവശ്യം ശക്തം. വെള്ളമുണ്ട അരീക്കര കോളനിക്കാരുടെ ശ്മശാന ഭൂമിയാണ് കൈയേറിയതായി പരാതി ഉയര്‍ന്നിരിക്കുന്നത്.രണ്ടുവര്‍ഷം മുന്‍പ് മൃതദേഹം മറവ് ചെയ്ത സ്ഥലത്ത് മണ്ണ് നിക്ഷേപിച്ചതായി പരാതിയുണ്ട്. 20 സെന്റ് സ്ഥലത്താണ് ശ്മശാനം.ഇതുമായി ബന്ധപ്പെട്ട് വെള്ളമുണ്ട പോലീസില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിട്ടുണ്ട്.മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് ഉടന്‍ തന്നെ പരാതി നല്‍കും.പതിറ്റാണ്ടുകളായി വെള്ളമുണ്ട അരീക്കര കോളനിവാസികള്‍ ഉപയോഗിക്കുന്ന ശ്മശാനഭൂമിയാണ് സ്വകാര്യവ്യക്തി കൈയേറിയതായി പരാതി ഉയര്‍ന്നിരിക്കുന്നത്. രണ്ടുവര്‍ഷം മുന്‍പ് മൃതദേഹം മറവ് ചെയ്ത സ്ഥലത്ത് മണ്ണ് നിക്ഷേപിച്ചതായി പരാതിയുണ്ട്. ഇതിന്റെ നല്ലൊരു ഭാഗം കൈയേറിയതായി ഇപ്പോള്‍ പരാതിയുണ്ട്. ശ്മശാന ഭൂമി കയ്യേറുകയും മറവ് ചെയ്ത സ്ഥലത്ത് മണ്ണ് ഇടുകയും ചെയ്ത സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ് .ശ്മശാന ഭൂമി അളന്ന് കൈയേറ്റങ്ങള്‍ തിരിച്ചു പിടിച്ച് സംരക്ഷണ മതില്‍ കെട്ടണമെന്ന് എസ് ടി മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് കേളു അത്തിക്കൊല്ലി ആവശ്യപ്പെട്ടു.എന്നാല്‍ ശ്മശാനം കൈയ്യേറിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് സ്വകാര്യവ്യക്തി വ്യക്തമാക്കി.