മരം കടപുഴകി വീണ് മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ തകര്‍ന്നു
വെള്ളമുണ്ട പുളിഞ്ഞാല്‍ പ്രദേശങ്ങളില്‍ ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ തകര്‍ന്നു. ആളപായം ഒഴിവായത് തലനാരിഴയ്ക്ക്. പുളിഞ്ഞാല്‍ പാളുക്കാട്ട് അബ്ദുറഹ്മാന്റ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് മരം വീണ് തകര്‍ന്നത്. ഓട്ടോ ഭാഗികമായി തകര്‍ന്നു. 40,000 രൂപയോളം നഷ്ടം കണക്കാക്കുന്നു. മരം വീഴുന്നതിനു തൊട്ടുമുന്‍പ് അബ്ദുറഹ്മാനും കുട്ടികളും ഓട്ടോറിക്ഷയില്‍ ഇരിക്കുകയായിരുന്നു. ഓട്ടോറിക്ഷയില്‍ നിന്നും വീട്ടിലേക്ക് കയറിയ ഉടന്‍ ആണ് മരം വീണത്