തൊഴില്‍ പ്രശ്‌നം; സപ്ലൈക്കോ ലോഡ് തടഞ്ഞു

0

അഞ്ചാംമൈല്‍ മാനഞ്ചിറയിലെ സപ്ലൈക്കോ ഗോഡൗണില്‍ നിന്ന് ലോഡ് കയറ്റി പോവുകയായിരുന്ന വാഹനം നാട്ടുകാര്‍ തടഞ്ഞു.ചുമട്ട് തൊഴിലാളികളായി പ്രദേശവാസികള്‍ക്ക് ജോലി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.സ്ഥലത്തെത്തിയ പനമരം എസ്.ഐ എന്‍.സജിത്ത്, സപ്ലൈക്കോ അസിസ്റ്റന്റ് മാനേജര്‍ നാരായണന്‍ കുട്ടി എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ പ്രദേശവാസികളുടെ ആവശ്യം ഉന്നത ഉദ്യോഗസ്ഥര്‍, ലേബര്‍ ഓഫീസര്‍, ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നിവിടങ്ങളില്‍ അറിയിച്ച് 10 ദിവസത്തിനുള്ളില്‍ പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
പനമരം പഞ്ചായത്തിലെ അഞ്ചാംമൈല്‍ മാനഞ്ചിറയിലെ സപ്ലൈക്കോ എന്‍.എഫ്.എസ്.എ, പി ഡി എസ് ഗോഡൗണില്‍ നിന്നുമാണ് താലൂക്കിലെ മുഴുവന്‍ റേഷന്‍ കടകളിലേക്കുമുള്ള ഭക്ഷ്യ വസ്തുക്കള്‍ കയറ്റി പോവുന്നത്.പ്രതിമാസം 130 ലോഡ് ഭക്ഷ്യ വസ്തുക്കള്‍ ഇവിടെ നിന്ന് കയറ്റി പോവുകയും 100 ലോഡ് സാധനങ്ങള്‍ ഇവിടെ ഇറക്കുകയും ചെയ്യുന്നുണ്ട്. ഗോഡൗണ്‍ ആരംഭിച്ച കാലം മുതല്‍ ഉള്ള 11 ചുമട്ട് തൊഴിലാളികള്‍ മാത്രമാണ് ഇപ്പോഴും ലോഡ് ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്. അമിത ഭാരം കയറ്റി വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നത് കാരണം റോഡുകള്‍ പൊട്ടിപ്പൊളിയുന്നതായും നാട്ടുകാര്‍ പറഞ്ഞു. അതെ സമയം ആവശ്യത്തിന് ചുമട്ട് തൊഴിലാളികള്‍ ഇല്ലാത്തത് കാരണവും എല്ലാ തൊഴിലാളികളും സ്ഥിരമായി ജോലിക്ക് വരാത്തതിനാല്‍ താലുക്കിലെ റേഷന്‍ കടകളിലേക്കുള്ള ഭക്ഷ്യ വിതരണത്തിന് കാല താമസം നേരിടുന്നതായും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. സമരത്തിന് സി എച്ച് ഹാരിസ്, നവാസ് കെ എം, കെ പി മുജീബ്, ഹാരിസ് പുറക്ക, സി എച്ച് റഷീദ്, കെ പി ഹബീബ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!
02:38