ഷാള്‍ കഴുത്തില്‍ കുരുങ്ങി 12 വയസുകാരി മരിച്ചു

0

വൈത്തിരി തൈലകുന്ന് സമരഭൂമിയിലെ ഡേവിഡ് – ജീന ദമ്പതികളുടെ മകള്‍ എയ്ഞ്ചല്‍ (12) ആണ് മരിച്ചത്. വൈത്തിരി എച്ച്.ഐ.എം യു.പി സ്‌കൂള്‍ ഏഴാം തരം വിദ്യാര്‍ത്ഥിനിയാണ്. കളിക്കുന്നതിനിടയില്‍ ഷാള്‍ കഴുത്തില്‍ കുടുങ്ങിയതാണെന്ന് സംശയം. വീട്ടില്‍ ആളില്ലാത്ത സമയമായിരുന്നു, അയല്‍വാസികളാണ് കുട്ടിയുടെ കഴുത്തില്‍ ഷാള്‍ കുടുങ്ങി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇവര്‍ കുട്ടിയെ വൈത്തിരി ആശുപത്രിയില്‍ എത്തിച്ചു. വൈത്തിരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. എയ്ഞ്ചലിന്റെ മാതാപിതാക്കള്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തിയിട്ട് വര്‍ഷങ്ങളായി. അമ്മമ്മ ജിഷയുടെ കൂടെയാണ് തൈലകുന്നില്‍ കുട്ടി താമസിച്ചിരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!