വയനാം പാലത്തിന് ശാപമോക്ഷമില്ല

0

പ്രളയം തകര്‍ത്തെറിഞ്ഞ തലപ്പുഴ കൈതക്കൊല്ലി വയനാം പാലത്തിന് ശാപമോക്ഷമില്ല മഴക്കാലമായാല്‍ വാഹന ഗതാഗതം മുടങ്ങും. സമീപത്തെ റോഡ് തകര്‍ന്നത് നന്നാക്കാത്തതിനാല്‍ മഴക്കാലമാവുന്നതോടെ കൈതക്കൊല്ലി -മക്കിമല പ്രദേശത്തുകാര്‍ ഒറ്റപ്പെടുമെന്ന കാര്യം ഉറപ്പ്. അധികൃതര്‍ മുന്‍കൈ എടുത്ത് മറ്റ് പോംവഴികള്‍ കണ്ടെത്തിയില്ലെങ്കില്‍ ഇതു വഴി ഓടുന്ന ഏക സ്വകാര്യ ബസ് സര്‍വ്വീസ് നിലക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ പ്രളയം തലപ്പുഴമക്കിമല, കൈതക്കൊല്ലി പ്രദേശത്തുകാര്‍ക്ക് മറക്കാന്‍ പറ്റുന്നതല്ല. ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം പ്രദേശത്തെ രണ്ട് മനുഷ്യ ജീവനുകള്‍ അപഹരിച്ചതോടൊപ്പം നാടൊന്നാകെ തകര്‍ത്തെറിഞ്ഞാണ് മടങ്ങിയത്. കൈതക്കൊല്ലി വയനാം പാലം തകര്‍ന്നതോടൊപ്പം സമീപത്തെ റോഡ് രണ്ടായി മുറിഞ്ഞ് പുഴഗതി മാറി ഒഴുകുകയും ചെയ്തു. കൂടാതെ കൈതക്കൊല്ലി റോഡ് ക്വാറി വളവിന് സമീപം ഇടിഞ്ഞ് നിരങ്ങുകയും ഉണ്ടായി. ഇതോടെ കൈതക്കൊല്ലി, മക്കിമല പ്രദേശം ഒറ്റപ്പെട്ട നിലയിലുമായി. പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ ഒന്നര മാസത്തോളം ക്യാമ്പുകളിലായിരുന്നു. വാഹന ഗതാഗതവും താറുമാറായി.മക്കിമലയിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന ഏക സ്വകാര്യ ബസ്സും നിര്‍ത്തിയിട്ട സാഹചര്യവുമായി.പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി, തകര്‍ന്ന പാലവും താല്‍ക്കാലിക റോഡും നിര്‍മ്മിച്ച് ഗതാഗത യോഗ്യമാക്കിയെങ്കിലും നാളിതുവരെ സര്‍ക്കാരില്‍ നിന്നോ ത്രിതല പഞ്ചായത്തുകളില്‍ നിന്നോ ഒരു ഇടപെടലും നടക്കാതിനാല്‍ മഴക്കാലമായാല്‍ എങ്ങനെ സര്‍വ്വീസ് നടത്തുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍ അധികൃതര്‍ മുന്‍കൈ എടുത്ത് പാലവും തകര്‍ന്ന റോഡുകളും നന്നാക്കിയില്ലങ്കില്‍ വരുന്ന മഴക്കാലത്ത് വീണ്ടും ഒറ്റപ്പെടുമെന്ന ആശങ്കയിലാണ് കൈതക്കൊല്ലി, മക്കിമല പ്രദേശത്തുക്കാര്‍.

Leave A Reply

Your email address will not be published.

error: Content is protected !!