മേപ്പാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ക്കായി ദ്വിദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മേപ്പാടി പോലീസ്, ജില്ലാ മോട്ടോര്‍ വാഹനവകുപ്പ് എന്നിവ മുന്‍കയ്യെടുത്താണ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനം ട്രാഫിക്ക് സുരക്ഷിതത്വ അവബോധം സൃഷ്ടിക്കല്‍, പഠനത്തിലും ജീവിതത്തിലും വിജയം നേടുന്നതിനുള്ള ആത്മവിശ്വാസം ആര്‍ജിക്കല്‍ എന്നിവയൊക്കെയാണ് ക്യാമ്പ് ലക്ഷ്യമിട്ടത്. കെസി മജീദ്, കല്‍പ്പറ്റ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജുമോന്‍ എസ്പി, മേപ്പാടി പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ രാമചന്ദ്രന്‍,സലീം, അന്‍സാരി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.