ബൈക്ക് മോഷ്ടാവിനെ പിടികൂടി.
ബൈക്ക് മോഷ്ടാവിനെ പിടികൂടി.കഴിഞ്ഞദിവസം മാനന്തവാടിയില്‍ നിന്ന് മോഷണ പോയ കെഎല്‍ 12 ഡി 4423 എന്ന നമ്പറിലുള്ള ബൈക്കുമായി വൈത്തിരി താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് മോഷ്ടാവിനെ പിടികൂടിയത്. കണ്ണൂര്‍ വാരം സ്വദേശി മണി എന്ന മണികണ്ഠനെയാണ് വൈത്തിരി എസ് ഐ രാധാകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. ആശുപത്രി പരിസരത്ത് നിന്ന് മറ്റൊരു ബൈക്കില്‍ നിന്ന് പെട്രോള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്.മാനന്തവാടി ദ്വാരക സ്വദേശി ഷാജിയുടെ മാനന്തവാടി കോഴിക്കോട് റോഡിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട ബൈക്കാണ് മോഷണം പോയത്.