മുന്‍ഗണന കാര്‍ഡുകള്‍ പിടികൂടി
മാനദണ്ഡങ്ങള്‍ മറികടന്ന് കൈവശം വെക്കുന്ന റേഷന്‍ കാര്‍ഡുകള്‍ പിടികൂടി സിവില്‍ സപ്ലൈസ് വകുപ്പ്. മാനന്തവാടി താലൂക്കില്‍ അത്തരത്തില്‍ കൈവശം വെച്ച 14 മുന്‍ഗണന ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ പിടികൂടി നടപടി സ്വീകരിച്ചു തുടങ്ങി. അനര്‍ഹമായ കാര്‍ഡുകള്‍ പിടികൂടുന്നതോടൊപ്പം കഴിഞ്ഞ മൂന്ന് മാസത്തില്‍ കൂടുതല്‍ റേഷന്‍ വാങ്ങാത്തവരുടെ ലിസ്റ്റുകളും സിവില്‍ സപ്ലൈസ് വകുപ്പ് ശേഖരിച്ചു.
അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നുവെന്ന പരാതിയിന്‍മേല്‍ കാട്ടിക്കുളം, പനമരം, ചുണ്ടക്കുന്ന് എന്നിവടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് അനര്‍ഹമായ 14 കാര്‍ഡുകള്‍ കണ്ടെത്തിയത്. പിടികൂടിയവയെല്ലാം മുന്‍ഗണന റേഷന്‍ കാര്‍ഡുകളാണ് ഇത്തരത്തില്‍ മാനന്തവാടി താലൂക്ക് താലൂക്ക് പരിധിയില്‍ നിന്ന് മാത്രം പിടിച്ചെടുത്തത്. 1000 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ വിസ്തൃതിയുള്ള വീട്, ഒരു ഏക്കറിന് മുകളില്‍ സ്ഥലം .നാല് ചക്രവാഹനം എന്നിവയുള്ളവര്‍ ബി.പി.എല്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടാല്‍ അത് കുറ്റകരമാണ് ഇത്തരത്തില്‍ ഉള്ള 14 പേരുടെ കാര്‍ഡുകളാണ് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പിടികൂടിയത്.
താലൂക്ക് സപ്ലൈ ഓഫീസര്‍ (ഇന്‍ചാര്‍ജ്) പി.എസ് പ്രവീണ്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മായ എസ്.ജെ വിനോദ് കുമാര്‍, ജോഷി മാത്യു എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.പരിശോധനകള്‍ തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പിടികൂടിയ കാര്‍ഡുടമകള്‍കെതിരെ വകുപ്പ് തല നടപടിയും സ്വീകരിച്ചു വരുന്നു. കാര്‍ഡ് പിടികൂടുന്നതോടൊപ്പം കഴിഞ്ഞ മൂന്ന് മാസത്തിലധികമായി റേഷന്‍ സാധനങ്ങള്‍ വാങ്ങിക്കാത്ത കാര്‍ഡുടമകളുടെ വിവരങ്ങളും സിവില്‍ സപ്ലൈയിസ് വിഭാഗം ശേഖരിച്ചു വരികയാണ്. ഇത്തരം കാര്‍ഡ് ഉടമകള്‍ക്കെതിരെയും വരും ദിവസങ്ങളില്‍ നടപടി വന്നേക്കും.