വിവിധ ഏജന്‍സികള്‍ ദേശീയതലത്തില്‍ നടത്തിയ എക്‌സിറ്റ്‌പോളുകള്‍ അവിശ്വസനീയമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഒ.കെ.ജോണി. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഉത്തര്‍പ്രദേശിലും ബീഹാറിലും തിരഞ്ഞെടുപ്പ് കാലത്ത് സഞ്ചരിച്ചതില്‍ നിന്നും ഉത്തരേന്ത്യയില്‍ മോദിതരംഗം ഉള്ളതായി കാണാന്‍ കഴിഞ്ഞില്ല. ഏതാനും സ്വകാര്യ ഏജന്‍സികള്‍ നടത്തിയ എക്‌സിറ്റ്‌പോളുകള്‍ വിശ്വസീയത തെളിയക്കപ്പെടണം. ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് ഉത്തരേന്ത്യയില്‍ വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടന്നതായും ഇതിനെ ശരിവെക്കുന്നതരത്തിലാണ് ഇപ്പോള്‍ ഒമ്പതോളം ഏജന്‍സികള്‍ ഒരേപോലെ പ്രവചനം നടത്തിയതെന്നും അദ്ദേഹം ബത്തേരിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.