പുനര്‍ജ്ജനി ക്യാമ്പ് നടത്തി

0

കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്ലിന്റെ നേതൃത്വത്തില്‍ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകള്‍ ജില്ലാ ആശുപത്രിയില്‍ പുനര്‍ജ്ജനി സപ്തദിന ക്യാമ്പ് നടത്തി. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പോലീസ് മേധാവി ഡോ.അരുള്‍ ആര്‍.ബി കൃഷ്ണ, ജില്ലാ പഞ്ചായത്ത് വൈസ് പ്രെസിഡണ്ട് പി.കെ അസ്മത്ത് എന്നിവരും ക്യാമ്പ് സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. സുധീഷ് കരിങ്ങാരി ക്ലാസ്സെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!