ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: പി.ടി.എ ഭാരവാഹികള്‍

0

മൂലങ്കാവ് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ പഴയകെട്ടിടം കരാര്‍ ചെയ്ത് പൊളിച്ചു വിറ്റതുമായി ബന്ധപെട്ട് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണന്ന് സ്‌കൂള്‍ പി.ടി.എ ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കെട്ടിടം അടിയന്തിരമായി പൊളിച്ചതിന്റെ കാരണം പുതിയ മൂന്നുനില കെട്ടിടം പണിയുന്നതിന്ന് മൂന്നുകോടി അനുവദിച്ചു കിട്ടിയതിനാലാണെന്നും സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഇവിടെ പുതുതായി അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കായി സൗകര്യപ്രദമായ തരത്തില്‍ പഠനം പൂര്‍ത്തീകരിക്കാനാവുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!