കോളറ പ്രതിരോധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
ആയുഷ്ഗ്രാമം പദ്ധതിയും വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയും സംയുക്തമായി കോളറ പ്രതിരോധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടി മംഗലശ്ശേരി നാരായണന്‍ ഉദ്ഘാടനം ചെയ്തു ആയുഷ് ഗ്രാമം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സിജോ കുര്യാക്കോസ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ലൈബ്രറി പ്രസിഡണ്ട് കെ.കെ ചന്ദ്രശേഖരന്‍, ഷബീറലി വെള്ളമുണ്ട, അമ്പിളി മോഹനന്‍, കെ അക്ഷയ തുടങ്ങിയവര്‍ സംസാരിച്ചു. ലൈബ്രറിയില്‍ 15 ദിവസമായി നടന്ന കുട്ടികള്‍ക്കായുള്ള യോഗ പരിശീലനത്തിനും സമാപനമായി.