ജി.പി.എസിനെതിരെ ടാക്‌സി ഉടമകള്‍

0

കല്‍പ്പറ്റ: ടാക്‌സി വാഹനങ്ങള്‍ക്ക് ജി.പി.എസ് സംവിധാനം വേണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വാഹന ഉടമകളെ ബുദ്ധിമുട്ടിക്കുന്നു. ടാക്‌സി വാഹനങ്ങളില്‍ നടക്കുന്ന അക്രമങ്ങളും വാഹനമോഷണവും തടയാന്‍ ലക്ഷ്യമിട്ടാണ് കഴിഞ്ഞമാസം പുതിയ ഉത്തരവിറക്കിയത്. ഓട്ടോറിക്ഷ ഒഴികെയുള്ള ടാക്‌സി വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം ഘടിപ്പിക്കണമെന്നാണ് ഉത്തരവ്. ഇത് ഈ മേഖലയില്‍ തൊഴിലെടുത്ത് ഉപജീവനം നടത്തുന്നവര്‍ക്ക് കൂടുതല്‍ പ്രതിസന്ധിയാവുമെന്നാണ് ടാക്‌സി ഉടമകളും തൊഴിലാളികളും പറയുന്നത്.

ഇനി മുതല്‍ പുതിയ ടാക്‌സി വാഹനങ്ങള്‍ ജി.പി.എസ്. സംവിധാനത്തോടെയാണ് നിരത്തിലിറങ്ങുക. ജി.പി.എസ് ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ തീരുമാനം. ടാക്‌സി വാഹനങ്ങള്‍ക്ക് വര്‍ഷാ വര്‍ഷം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എടുക്കുന്നതിന് തന്നെ വലിയ ചെലവ് വരുന്നുണ്ട്. ഇതിന്റെ കൂടെ ജി.പി.എസ്. സംവിധാനത്തിന്റെ ചെലവുകൂടി വരും.

അതേസമയം സ്‌കൂള്‍ വാഹനങ്ങള്‍, ദേശീയ പെര്‍മിറ്റുകളുള്ള വാഹനങ്ങള്‍ എന്നിവക്ക് ജി.പി.എസ് ഘടിപ്പിച്ചാലെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുള്ളൂവെന്നും അല്ലാത്ത വാഹനങ്ങള്‍ക്ക് സത്യവാങ്മൂലം എഴുതി വാങ്ങി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!