ഓര്‍മ്മപ്പെരുന്നാളും കുരിശുപള്ളി കൂദാശയും

0

മാനന്തവാടി: വരടിമൂല പാടുകാണിക്കുന്ന് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും വരടിമൂലയില്‍ പുതുക്കി പണിത മോര്‍ ഏലിയാസ് തൃതീയന്‍ പാത്രിയാക്കീസ് ബാവയുടെ നാമത്തിലുള്ള കുരിശുപള്ളിയുടെ കൂദാശ കര്‍മ്മവും മെയ് 16, 17 തീയ്യതികളിലായി നടക്കും. 16 ന് രാത്രി 7.30 ന് കുരിശുപള്ളി കൂദാശ കര്‍മ്മം മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ് നിര്‍വ്വഹിക്കും.

തുടര്‍ന്ന് പ്രസംഗം, ആശീര്‍വാദം, ലേലം, നേര്‍ച്ച ഭക്ഷണം തുടങ്ങിയവ ഉണ്ടാകും.17 ന് രാവിലെ 7.30 ന് പ്രാഭാത പ്രാര്‍ത്ഥന, 8.30 ന് നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് അഭിവന്ദ്യ സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം, പ്രദക്ഷിണം, ആശീര്‍വാദം, ലേലം, ഭക്ഷണം, കൊടി ഇറക്കല്‍ എന്നിവ നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!