ഇന്ത്യയെ ശരിയായ രീതിയില്‍ പുന: സൃഷ്ടിച്ചിട്ടില്ല: സാറാ ജോസഫ്

0

വായനക്കാരാണ് എഴുത്തിന്റെ പ്രേരണയെന്ന് എഴുത്തുകാരി സാറാജോസഫ്. വായനക്കാരനില്ലെങ്കില്‍ എഴുത്തുകാരനില്ല. മുഖമറിയാത്ത പേരറിയാത്ത വായനക്കാരന്‍ എവിടെയോ ഉണ്ടെന്ന തിരിച്ചറിവാണ് എഴുതാന്‍ പ്രേരിപ്പിക്കുന്നതെന്നും സാറാ ജോസഫ് പറഞ്ഞു. ആലാഹയുടെ പെണ്‍മക്കള്‍ എന്ന കൃതിക്ക് സൗഹൃദ സാംസ്‌കാരിക വേദി നല്‍കിയ സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങി ബത്തേരിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇന്നത്തെ രാഷ്ട്രീയ അവസ്ഥ കാണുമ്പോള്‍ മനസ് വല്ലാതെ വ്യാകുലമാകുന്നുണ്ട്. രാജ്യത്തിന്റെ ഭാവി എന്താകുമെന്ന് ആശങ്കയുണ്ട്. സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ജീവിക്കാനുമൊക്കെ തടസ്സങ്ങള്‍ വരുമോ എന്നാണ് നോക്കേണ്ടത്. സ്വതന്ത്ര്യത്തിന് ശേഷം ഇന്ത്യയെ ശരിയായ രീതിയില്‍ പുനര്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സാറാ ജോസഫ് പറഞ്ഞു.

എഴുത്തുകാരന്‍ കെ.വി മോഹന്‍ കുമാര്‍ സാറാ ജോസഫിന് പുരസ്‌കാരം സമ്മാനിച്ചു. ചടങ്ങില്‍ പ്രൊഫസര്‍ ടി. മോഹന്‍ ബാബു അധ്യക്ഷനായിരുന്നു. ഒ.കെ ജോണി മുഖ്യ പ്രഭാഷണം നടത്തി. ധനേഷ് ചീരാല്‍, വിനയ കുമാര്‍ അഴീപുറത്ത്, പ്രൊഫസര്‍ കെ.രാജു, ഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!