ഇടിമിന്നലില്‍ നാശനഷ്ടം; പെരുവകയില്‍ ഭൂമി വിണ്ടുകീറി

0

മാനന്തവാടി: കഴിഞ്ഞ ദിവസം വേനല്‍ മഴയോടൊപ്പമുണ്ടായ ഇടിമിന്നലില്‍ ഭൂമി വിണ്ടുകീറി. മാനന്തവാടി പെരുവക മുത്തപ്പന്‍ മഠപ്പുര വാവയില്‍ പുത്തന്‍ വീട്ടില്‍ ബാലചന്ദ്രന്റെ തോട്ടത്തിലാണ് ഭൂമി വിണ്ടുകീറിയത്. ഏകദേശം 40 മീറ്ററോളം നീളത്തില്‍ ഭൂമി വിണ്ടുകീറിയിട്ടുണ്ട്. തോട്ടത്തിലെ കാപ്പിച്ചെടികളും, വലിയ മരങ്ങളും ഇടിമിന്നലേറ്റ് കരിഞ്ഞിട്ടുണ്ട്. തോട്ടത്തിലൂടെ ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് വലിച്ച ടിവി കേബിളും കത്തിക്കരിഞ്ഞിട്ടുണ്ട്. ബാലചന്ദ്രന്റെ വീടിന്റെ ചുമരിന് വിള്ളല്‍ വീണു, വയറിംഗ്, ടി.വി തുടങ്ങിയ ഇലക്ടോണിക് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

സംഭവ സമയത്ത് ബാലചന്ദ്രനും, ഭാര്യയും, മകളുമാണ് വീട്ടിലുണ്ടായിരുന്നത്. കൂടാതെ പ്രദേശത്തെ കറുത്തേടത്ത് ജോസിന്റെ കമ്പ്യൂട്ടറും വീട്ടുപകരണങ്ങളും കത്തിനശിക്കുകയും, പടിക്കക്കുടി എല്‍ സി യുടെ വീടിന് വിള്ളല്‍ വീഴുകയും വീട്ടുപകരണങ്ങള്‍ നശിക്കുകയും ചെയ്തു. അമ്പലത്തിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!