മുത്തങ്ങയില്‍ വാഹനാപകടം; മരണപ്പെട്ടത് കോഴിക്കോട് സ്വദേശി

0

മുത്തങ്ങയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് സിവില്‍ സ്റ്റേഷനു സമീപം കുന്നേല്‍ ജോസ് തോമസ് (70) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ഷീല (64) ക്ക് കൈക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റു. ബസ്സില്‍ സഞ്ചരിച്ചിരുന്ന സാമ്പത്തന്‍ (54) നും പരിക്കേറ്റു. ഇവരെ ആദ്യം ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഷീലയെ പിന്നീട് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ മുത്തങ്ങ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപമാണ് അപകടം. ബത്തേരിയില്‍ നിന്നും ഗുണ്ടല്‍പേട്ട ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന കെ.എസ്.ആര്‍.ടി.സി ബസ്സുമാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്നവരെ കാര്‍ പൊളിച്ചാണ് പുറത്തെടുത്തത്.

Leave A Reply

Your email address will not be published.

error: Content is protected !!