ജില്ലയില്‍ കോളറ സ്ഥിരീകരിച്ചു.തോട്ടം മേഖലയില്‍ ആസാമില്‍നിന്നും ജോലിക്കെത്തിയ രണ്ട് പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്.

0

ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.ഇവരൊടപ്പമുള്ള 9 പേര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.13 പേര്‍ക്കാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. ജോലിക്കെത്തിയവരില്‍ 12 പേരെ ഡയറിയ ബാധിച്ച നിലയില്‍ അഞ്ചാം തിയ്യതിയാണ് പി.എച്ച്.സിയില്‍ അഡ്മിറ്റ് ചെയ്യുന്നത്.തുടര്‍ന്ന് ഇവരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.ഇവിടെനിന്നും മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.ഇതില്‍ രണ്ട് പേര്‍ക്കാണ് ഇന്ന് കോളറ സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.മറ്റുളളവര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.എല്ലാവരും സുഖംപ്രാപിച്ചുവരുകയാണ്.കോളറ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ പ്രദേശത്ത് എടുത്തിട്ടുണ്ടെന്നും എല്ലാവരും കോളറ പിടിപെടാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ഡി.എം.ഒ ഡ.രേണുക പറഞ്ഞു.
ബത്തേരി

Leave A Reply

Your email address will not be published.

error: Content is protected !!