പുലിയുടെ ആക്രമണത്തില്‍ പശു ചത്തു

0

മാനന്തവാടി: ഒണ്ടയങ്ങാടി എടമുണ്ടക്കുന്നില്‍ കഴിയങ്കല്‍ ജോയി എന്ന അഗസ്റ്റിന്റെ മൂന്ന് വയസ്സുള്ള പശുവിനെയാണ് പുലി കൊന്നത്. ഇന്ന് രാവിലെ വീടിന് പുറക് വശത്തെ റബ്ബര്‍ തോട്ടത്തില്‍ മേയാന്‍ വിട്ടതായിരുന്നു. 11 മണിയോടെയാണ് പുലിയുടെ ആക്രമണം നടന്നതെന്ന് ജോയി പറഞ്ഞു. ബേഗൂര്‍ റെയിഞ്ച് ഓഫീസര്‍ കെ.പി.അബ്ദുള്‍സമദിന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് റെയിഞ്ച് ഓഫീസര്‍ പറഞ്ഞു. പുലി പശുവിനെ കൊന്നതോടെ പ്രദേശത്തെ ജനങ്ങളും ഭീതിയിലാണ് പുലിയെ പിടികൂടി പ്രദേശവാസികളുടെ ആശങ്കയകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!