ടി.എച്ച്.എല്‍.സി പരീക്ഷയില്‍ മൂന്ന് പതിറ്റാണ്ട് തുടര്‍ച്ചയായി 100ശതമാനം വിജയം നേടി ബത്തേരി ടെക്നിക്കല്‍ സ്‌കൂള്‍. പരീക്ഷഎഴുതി 97 വിദ്യാര്‍ത്ഥികളും വിജയിച്ചാണ് തുടര്‍ച്ചയായ 30-ാം വര്‍ഷവും ബത്തേരി ഗവ. ടെക്ടനിക്കല്‍ ഹൈസ്‌കൂള്‍ നൂറെന്ന മാന്ത്രികസംഖ്യ വിടാതെ കൂടെപിടിക്കുന്നത്.
ആരെയും അത്ഭുതപ്പെടുത്തന്ന വിജയമാണ് ബത്തേരി ടെക്നിക്കല്‍ ഹൈസ്‌കൂള്‍ നേടിയിരിക്കുന്നത്.സംസ്ഥാന ടി.എച്ച്.എല്‍.സി പരീക്ഷയില്‍ തുടര്‍്ച്ചയായി മുപ്പാതം വര്‍ഷമാണ് ഈ സ്‌കൂള്‍ നൂറുശതമാനം വിജയം നേടുന്നത്. ഈ വര്‍ഷം 97 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി.ഇതില്‍ എല്ലാവരും വിജയിക്കുകയും എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു. സകൂളിന്റെ യശ്ശസ് ഇത്തവണയും കാത്തു സൂക്ഷിച്ച വിദ്യാര്‍ത്ഥികളെ ഇന്ന സ്‌കളില്‍ നടന്ന ചടങ്ങില്‍ വെച്ച് അനുമോദിച്ചു. അനുമോദന പരിപാടി ബത്തേരി നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.സഹദേവന്‍ ഉദ്ഘാടനം ചെയ്തു.പി.റ്റി.എ വൈസ് പ്രസിഡണ്ട് കെ.റ്റി.വിനോദ് അധ്യക്ഷനായിരുന്നു. മധുരം വിതരണം ചെയ്താണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ജനപ്രതിനിധികളും സ്‌കൂളിന്റെ നേട്ടം ആഘോഷിച്ചത്.