കല്‍പ്പറ്റ: വിജയ ശതമാനം 98.11. വയനാട് ഏറ്റവും പിന്നില്‍ വിജയശതമാനം 93.22. മുന്നില്‍ പത്തനംതിട്ട 99.33 ശതമാനം. കഴിഞ്ഞ വര്‍ഷം 97.84 ശതമാനമായിരുന്നു സംസ്ഥാനത്ത് വിജയശതമാനം. സംസ്ഥാന വിജയ ശതമാനം ഒരു ശതമാനത്തിലേറെ വര്‍ധിച്ചപ്പോള്‍ 93.87 ല്‍ നിന്ന് 93.22 ആയി വയനാട്ടില്‍ വിജയശതമാനം കുറയുകയാണ് ചെയ്തത്. ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയതില്‍ 11 ആയിരത്തി 306 പേര്‍ ജയിച്ചു. ജില്ലയില്‍ 12 ആയിരത്തി 128 പേരാണ് പരീക്ഷ എഴുതിയത്. 822 പേര്‍ ഉപരിപഠന യോഗ്യത നേടിയില്ല. ജില്ലയില്‍ 26 സ്‌കൂളുകള്‍ക്ക് 100 മേനി വിജയം. 815 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.
റഗുലറായി പരീക്ഷയെഴുതിയ നാലു ലക്ഷത്തി 34 ആയിരത്തി 729 വിദ്യാര്‍ത്ഥികളില്‍ 4 ലക്ഷത്തി 26 ആയിരത്തി 513 പേര്‍ക്ക് ഉപരിപഠന യോഗ്യത ലഭിച്ചു. 37334 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. 1631 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 599 ഗവണ്‍മെന്റ് സ്‌കൂളുകളാണ് 100 ശതമാനം വിജയം െൈകയ്തത്. 713 എയ്ഡ്‌സ് സ്‌കൂളുകളും 391 എണ്‍ എയ്ഡ്‌സ് സ്‌കൂളുകളും 100 ശതമാനം വിജയം കരസ്ഥമാക്കി. ഇത്തവണ മോഡറേഷനില്ലാതെയാണ് 98.11 ശതമാനം വിദ്യാര്‍ത്ഥികള്‍ നേടിയത്. ഉച്ചയ്ക്ക് 2 മണിയ്ക്ക് വിദ്യാഭ്യാസ മന്ത്രിക്ക് പകരം വകുപ്പ് സെക്രട്ടറിയാണ് എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതുകൊണ്ട് വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപനത്തില്‍ നിന്നും വിട്ടുനിന്നു.