മൂസ എരഞ്ഞോളി ഓര്‍മ്മയായി

0

മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ (79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. എരഞ്ഞോളി വലിയകത്തെ ആസ്യയുടെയും അബ്ദുവിന്റെയും മകനാണ്. കേരള ഫോക്‌ലോര്‍ അക്കാദമി വൈസ് പ്രസിഡണ്ടായിരുന്നു. മിഅ്‌റാജ് രാവിലെ കാറ്റേ, മാണിക്യ മലരായ പൂവി തുടങ്ങി നൂറുകണക്കിന് ഹിറ്റ് മാപ്പിളപ്പാട്ടുകള്‍ക്കു ശബ്ദം നല്‍കിയ കലാകാരനാണ്. ഭാര്യ കുഞ്ഞാമി. മക്കള്‍ നസീറ, നിസാര്‍, സാദിഖ്, നസീറ സമീം സാജിദ. ഏറെ കാലം ആകാശവാണി ആര്‍ട്ടിസ്റ്റായിരുന്നു. ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടു വര്‍ഷം സംഗീതം പഠിച്ചു. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ കെ. രാഘവനാണ് മാപ്പിളപ്പാട്ടിന്റെ വിസ്തൃത ലോകത്തിലേക്ക് മൂസ എരഞ്ഞോളിയെ കൈപിടിച്ച് ഉയര്‍ത്തിയത്. ഗ്രാമഫോണ്‍ എന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!