കുട്ടികള്‍ക്കായി നടത്തുന്ന അവധിക്കാല ക്യാമ്പ് പെന്‍സിലിനു മുന്നോടിയായി റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള ദ്വിദിന പരിശീലപരിപാടിക്ക് ബത്തേരി ടൗണ്‍ഹാളില്‍ തുടക്കമായി. ഹരിത കേരളമിഷന്‍, കുടുംബശ്രീ, ആരോഗ്യവകുപ്പ്, കില, ശുചിത്വമിഷന്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങല്‍ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുന്‍ വര്‍ഷം നടന്ന അവധിക്കാല ക്യാമ്പായ ജാഗ്രതോത്സവത്തിന്റെ തുടര്‍ച്ചയായാണ് ഇത്തവണ പെന്‍സില്‍ എന്ന പേരില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പരിശീലന ക്യാമ്പിന് അജികുമാര്‍, അരവിന്ദന്‍ മങ്ങാട്, ശ്യാമള, വിശാലാക്ഷി, അഖില, അരവിന്ദ്, ജ്യോതിബസു തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്. 150-ളം പേര്‍ പങ്കടുക്കുന്ന ക്യാമ്പ് നാളെ സമാപിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.