ഇരട്ട റാങ്ക് നേടി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ ഗ്രീന്‍ മൗണ്ട് സ്‌കൂള്‍.
2018-19 അധ്യായന വര്‍ഷത്തില്‍ കേരള ഹിന്ദി പ്രചാര സഭ നടത്തിയ സുഗമ ഹിന്ദി പരീക്ഷയില്‍ സിബിഎസ്ഇ,ഐസിഎസ്ഇ തലത്തില്‍ വയനാട് ജില്ലയില്‍ ഇരട്ട റാങ്ക് നേടി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ ഗ്രീന്‍ മൗണ്ട് സ്‌കൂള്‍.ആറാംതരം പരീക്ഷയില്‍ ആയിഷ നബിശിലയും, എട്ടാംതരം പരീക്ഷയില്‍ ആല്‍ബി ജോസും ഒന്നാം റാങ്ക് കരസ്ഥമാക്കി.പടിഞ്ഞാറത്തറ ഭായി,നജ്മുന്നിസ ദമ്പതികളുടെ മകളാണ് ആയിഷ നബിശില,കുഴിവേലില്‍ ജോസ്,മിനി ദമ്പതികളുടെ മകളാണ് ആല്‍ബി ജോസ്.