മാനന്തവാടിയെ മാലിന്യവാടിയാക്കി
മാനന്തവാടി റോഡരികില്‍ മാലിന്യം തള്ളുന്നത് പതിവായി. നടപടി എടുക്കാതെ നഗരസഭ. താഴെയങ്ങാടി റോഡിലും ഹൈസ്‌കൂള്‍ റോഡിലുമാണ് ഏറ്റവും കൂടുതല്‍ മാലിന്യം തള്ളുന്നത്. മാലിന്യം തള്ളിയവരെ കുറിച്ച് വിവരം ലഭിച്ചിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ആരോപണം.
മാനന്തവാടിയില്‍ പൊതുവെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് ഇല്ലാത്ത സ്ഥലമാണ്. ടൗണുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ നഗരസഭ കമ്മ്യൂണിറ്റി ഹാളിന്റെ കോമ്പൗണ്ടില്‍ കത്തിക്കുകയാണ് പതിവ് അതിന് പുറമെയാണ് ഇരുട്ടിന്റെ മറവില്‍ ആളുകള്‍ ചെറിയ ചാക്കുകളില്‍ പെട്ടികളിലുമായി റോഡരികില്‍ മാലിന്യം തള്ളുന്നത് താഴയങ്ങാടി റോഡിലും ഹൈസ്‌ക്കൂളിന് സമീപത്തെ പുഴയരികിലുമാണ് ഏറ്റവുമധികം മാലിന്യങ്ങള്‍ തള്ളുന്നത്. ഇത്തരം മാലിന്യങ്ങള്‍ തള്ളുന്നവരെ കുറിച്ച് വിവരം ലഭിച്ചിട്ടും നഗരസഭ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുയരുന്നു. പൊതുവെ മാനന്തവാടി മാലിന്യവാടിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ റോഡരില്‍ മാലിന്യം തള്ളുന്നത് നഗരത്തെ കൂടുതല്‍ ദുര്‍ഗന്ധപൂരിതമാക്കാന്‍ ഇടയാക്കും.