ബത്തേരി: ഇന്റര്‍സോണ്‍ മത്സരത്തില്‍ അവതരണത്തില്‍ വ്യത്യസ്തത പുലര്‍ത്തി മെമിംഗ് ടീമുകള്‍. രണ്ടാമത്തെ വേദിയായ രോഹിത് വെമുലയിലാണ് നിറഞ്ഞ സദസ്സിന്റെ മുന്നില്‍ അവതരണ മികവ് കൊണ്ട് മൈമിംഗ് ടീമുകള്‍ മികവ് പുലര്‍ത്തിയത്. വിശപ്പടക്കാന്‍ അന്നം മോഷ്ടിച്ചതിന് ആള്‍കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊന്ന മധു, കര്‍ഷകരുടെ അവസ്ഥകള്‍, പഴയ കാല ജന്മി കുടിയാന്‍ ബന്ധം, മാറുമറയ്ക്കല്‍ സമരം, ഫയര്‍ഫോഴ്‌സ്, അഭിമന്യു, വന നശീകരണം, കുടിവെള്ള ക്ഷാമം തുടങ്ങിയ നിലവാരം പുലര്‍ത്തിയ പ്രമേയങ്ങളാണ് പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത്.
നിറഞ്ഞ സദസ് ആസ്വാദനം ഹര്‍ഷാരവത്തോടെയാണ് പ്രകടമാക്കിയത്. കലാഭവന്‍ മണിയുടെ ജീവചരിത്രം പ്രതിപാദിപ്പിച്ച് അവതരിപ്പിച്ച മൈമിംഗിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. മലപ്പുറം ഗ്ലോബല്‍ എഡ്യൂക്കേഷണല്‍ മാനേജ്‌മെന്റ് സ്റ്റഡിസ്കോളേജാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.കലഭവന്‍ മണിയുടെ ജനനം മുതല്‍ മരണം വരെയുള്ള ജിവിതാവസ്ഥ പ്രമേയമാക്കിയാണ് റഷ, ഷഫ്‌ന, അഭിരാമി, ഷാന, ഷഹല, അഞ്ജലി എന്നിവര്‍ മൈമിംഗ് അവതരിപ്പിച്ചത്.നിഷാദ് മലപ്പുറമാണ് വിദ്യാര്‍ത്ഥികളെ മൈമിംഗ് പരിശീലിപ്പിച്ചത്.