വേനല്‍മഴയില്‍ വ്യാപക നാശനഷ്ടം
വേനല്‍മഴയില്‍ മാനന്തവാടി താലൂക്കില്‍ വ്യാപക നാശനഷ്ടം. തലപ്പുഴ മക്കിമലയില്‍ വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തകര്‍ന്നടിഞ്ഞു. മക്കിമല ആറാം നമ്പര്‍ പഞ്ചമി പ്രമോദിന്റെ വീടിന്റെ ഷീറ്റാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ഉണ്ടായ കാറ്റിലും മഴയിലും തകര്‍ന്നത്. വീട്ടുകാര്‍ ഓടി പുറത്തിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി. ആഞ്ഞടിച്ച കാറ്റില്‍ വീടിന്റെ ഷീറ്റുകള്‍ നിലംപൊത്തി. ഷീറ്റ് കാറ്റെടുക്കുന്ന ശബ്ദം കേട്ടതോടെ പ്രമോദും കുടുംബവും വീടിനു പുറത്തേക്കോടി സഹോദരന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു.