ജില്ലയില്‍ 237 എല്‍.പി, യു.പി അധ്യാപകര്‍ക്ക് നിയമന ശുപാര്‍ശ. എല്‍.പി.എസ്.എ, യു.പി.എസ്.എ നിയമനത്തിന് കെ.ടെക് ബാധകമാക്കാനാകില്ലെന്നും നിയമനം ലഭിച്ച് നിശ്ചിത കാലാവധിയില്‍ കെ.ടെക് യോഗ്യത നേടിയാല്‍ മതിയെന്നുമുള്ള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ തീരുമാനമാണ് കൂട്ടത്തോടെ അധ്യാപക നിയമനത്തിന് വഴിയൊരുക്കിയത്. ജൂണിന് മുന്‍പ് നിയമനമുണ്ടാകും. എല്ലാവര്‍ക്കും അഡൈ്വസ് മെമ്മോ ലഭിച്ചു. കഴിഞ്ഞ ഡിസംബറില്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ നിന്നാണ് നിയമനം. 147 എല്‍.പി അധ്യാപകര്‍ക്കും, 90 യു.പി അധ്യാപകര്‍ക്കും നിയമനം നല്‍കാനാണ് പി.എസ്.സി ഒന്നിച്ചു ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ജില്ലയില്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്ന് ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് നിയമനം ലഭിക്കുന്നത് ഇതാദ്യമാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.